നോക്കി നിൽക്കെ ഒരു പിടി ചാരമായി മാറിയ അഞ്ചു സുന്ദരികളുടെ കഥ. ഉള്ളിൽ നിന്നും നീറി പുകഞ്ഞു ചാമ്പലായി മാറിയ യുവതികളുടെ മരണം അന്വേഷിക്കുന്ന അൻവർ സാദത്ത് കണ്ടെത്തുന്നത് തികച്ചും അപ്രതീക്ഷിതമായ കാര്യങ്ങൾ ആയിരുന്നു. സിസിലിയുടെ മരണം അന്‍വറിനെ മറ്റു തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഇതൊരു കൊലപാതകം ആയിക്കൂടെ? ദുരൂഹമായ സാഹചര്യത്തില്‍ സ്വയം കത്തിയെരിഞ്ഞു രണ്ടു സ്ത്രീകള്‍ മരിക്കുക. അതും അസ്വാഭാവികമായ രീതിയില്‍ ഭക്ഷണം കഴിച്ച ശേഷം. മുറിയില്‍ ഊദ് കത്തിച്ചു വച്ച ശേഷം മരണത്തിനു കീഴ്പ്പെടുക. അതൊന്നും യാദൃശ്ചികം അല്ല എന്ന് തന്നെ അയാള്‍ക്ക് തോന്നി. ആരോ പ്ലാന്‍ ചെയ്തു ചെയ്യിപ്പിച്ച പോലെ. ഒരു പക്ഷെ ഇതെല്ലാം ഒരു പ്ളാന്ട് മര്‍ഡര്‍ ആയിക്കൂടെന്നുണ്ടോ? പക്ഷെ എന്തില്‍ പിടിച്ചന്വേഷിക്കും? ഔദ്യോഗികമായ ഒരന്വേഷണത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. അപകട മരണം, എന്ന രീതിയിലാണ് പോലീസ് അന്വേഷണം. തന്റെ സ്റ്റേഷന്‍ പരിധിയില്‍ അല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും ചെയ്യാനും ആകില്ല. കിട്ടിയ വിവരങ്ങള്‍ വച്ച് അനൌദ്യോഗികമായി അന്‍വര്‍ ഒരു അന്വേഷണം നടത്തി നോക്കി. പക്ഷെ ഒരു തുമ്പും കിട്ടിയില്ല. ദിവസങ്ങള്‍ കടന്നു പോയി. മൂന്നാമതും ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. സമാനമായ രീതിയില്‍. ഇത്തവണ അത് ബാന്‍ഗ്ലൂരില്‍ ആണെന്ന് മാത്രം. അറിഞ്ഞപ്പോള്‍ അല്പം വൈകിയെങ്കിലും അന്‍വര്‍ അതെപ്പറ്റി അന്വേഷിച്ചു. എല്ലാം സമാനമായ രീതിയില്‍. മൂന്ന് സ്ത്രീകളും ആ ലാപ്ടോപ്പിലെ സ്വകാര്യ വീഡിയോകളില്‍ ഉണ്ടായിരുന്നവര്‍. അന്‍വറിന്‍റെ സംശയം അതില്‍ കേന്ദ്രീകരിച്ചതായി. നിഷീമയുടെ കാമുകന്‍ ജയിലില്‍ തന്നെയാണെന്നും, അയാള്‍ക്ക് ആ മരണങ്ങളില്‍ യാതൊരു പങ്കുമില്ലെന്നും അന്‍വര്‍ കണ്ടെത്തി.