ചിരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? നമ്മുടെയൊക്കെ കുട്ടിക്കാല കുസൃതികളിൽ ഏറ്റവുമധികം ഓർമയിൽ തങ്ങി നിൽക്കുന്നത് സ്കൂൾകാലത്തെ നേരമ്പോക്കുകളല്ലേ? മധ്യതിരുവിതാംകൂറിലെ ഒരു നാട്ടിൻപുറമാണ് ഈ പുസ്തകത്തിലെ അരങ്ങ്. കുട്ടികളും അധ്യാപകരും തമ്മിലും അധ്യാപകരും അധ്യാപകരും തമ്മിലും വിദ്യാർഥികൾ തമ്മിൽത്തമ്മിലും ഉള്ള രസകരങ്ങളായ നിമിഷങ്ങളാണ് തോമസ് പാലാ എന്ന അധ്യാപകനായിരുന്ന ഹാസ്യസാഹിത്യകാരൻ വരച്ചു കാട്ടുന്നത്. വായിക്കുന്നവരെല്ലാം ചിരിച്ചു മറിയുന്ന ചിരിക്കൂട്ടാണിത്. നാട്ടുഭാഷയുടെയും ഹാസ്യഭാവനയുടെയും സമ്മേളനം.