ദേവകി അന്തര്‍ജനത്തിന്റെ തലമുറയ്‌ക്ക് അയവിറക്കാവുന്ന മധുരമുള്ള ശൈശവമില്ല. അവരെ ഉറ്റവര്‍ കൈയിലെടുത്തു ലാളിച്ചിട്ടില്ല. സ്വന്തം അമ്മയുടെ പാലല്ല കുടിക്കുന്നത്. ഋതുമതിയായി പള്ളിക്കൂടത്തിലേക്ക് പോക്ക് നിര്‍ത്തിവെക്കേണ്ടി വരുന്നതിനേക്കാള്‍ ദയനീയമാണ് പഠിപ്പു തുടങ്ങുകയേ ചെയ്യാത്ത അവസ്‌ഥ. കാപ്പികുടിക്കുന്നതും കൂടി രഹസ്യപ്രവര്‍ത്തനം. കുറ്റമാണ് വായന. ആറ്റൂര്‍ രവി വര്‍മയുടെ ആമുഖത്തില്‍ നിന്ന്.
ഏതാണ്ട് 1950 വരെ കേരളത്തിലെ സാധാരണ കുടുംബങ്ങളില്‍ നിന്ന് വിഭിന്നമായിരുന്നു നമ്പൂതിരി ഇല്ലങ്ങളുടെ അവസ്‌ഥ. തങ്ങളുടെ അന്നത്തെ ജീവിതത്തെ കുറിച്ച് വിവരിക്കുകയാണ് ദേവകി നിലയങ്ങോട് ഈ പുസ്‌തകത്തിലൂടെ. ആദ്യഭാഗത്തില്‍ ‘നഷ്‌ടബോധങ്ങളില്ലാതെ’ എന്ന ആത്മകഥ. രണ്ടാം ഭാഗത്തില്‍ ഏതാനും കുറിപ്പുകളും. വളരെ ലളിതവും സൌമ്യവുമായ വിവരണം.