മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനിൽനിന്ന് അന്യവത്കരിക്കുകയും അവനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികൾക്കെല്ലാം പിന്നീട്, അവർ പൊരുതി നേടിയതിൽനിന്ന് അഭയം തേടിയോടേണ്ടിവരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറികടന്നുപോന്ന് , തളർന്ന് മടുത്തുനില്ക്കുന്ന ആധുനികമനുഷ്യന്റെ മുമ്പിൽ മാനവചരിത്രം നിതാന്തമായ ഒരു അഭയാർത്ഥിപ്രവാഹത്തിന്റെ രൂപംകൊള്ളുന്നു. ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കിൽ ഒരു കാലത്തിൽനിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യൻ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപ്പായും പേറിക്കൊണ്ടു നീങ്ങുന്ന ഈ മനുഷ്യസമൂഹത്തിന്റെ അരികുപിടിച്ചുകൊണ്ട് സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന ഈ നോവൽ, അവസാനം വിഭ്രാന്തവും നിസ്സഹായവുമായ അവസ്ഥയിലും മനുഷ്യപ്രയത്നം നിരർത്ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ പ്രയത്നംതന്നെയാണ് ജീവിതത്തെ സാരവത്തും ജീവിതയോഗ്യവുമാക്കിത്തീർക്കുന്നതെന്നുമുള്ള കണ്ടെത്തലിലേക്കാണ് നയിക്കുന്നത്.