അവർ വലത്തോട്ടാണ് നടന്നിരുന്നത്. ആ വഴിതന്നെ സഞ്ചരിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. ഇടനാഴിയിൽകൂടി അദ്ദേഹം മുന്നോട്ടു നടന്നു. ഇടുങ്ങിയ ആ ഇടനാഴിയിൽ വെളിച്ചമില്ലായിരുന്നു. അന്ധകാരം അതിനുള്ളിൽ താണ്ഡവനൃത്തമാടിയിരുന്നു. അതുപോലെ നേരിയ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദമോ ഒരു കാലടിശബ്ദമോ ഉണ്ടായാൽ അവിടെ അതിഭയങ്കരമായി മുഴങ്ങുമായിരുന്നു. പുഷ്പരാജ് മുന്നോട്ടു നടന്നു. ഇടനാഴിയുടെ ഇരുവശത്തും ഒരേ അകലത്തിൽ വാതിലുകൾ ഉണ്ടായിരുന്നു. എന്നാൽ അതിൽനിന്ന് പ്രകാശത്തിന്റെ ഒരു കിരണംപോലും പുറത്തേക്ക് വന്നിരുന്നില്ല. അകലെയായി ഒരു കാൽപ്പെരുമാറ്റം അദ്ദേഹത്തിന്റെ കാതുകളിൽ പതിഞ്ഞു. . ശ്രദ്ധിച്ചപ്പോൾ ആ ശബ്ദം അകന്നുപോകുന്നതായിട്ടാണ് തോന്നിയത്.