കാർ പാർക്കിംഗ് സ്ഥലത്ത് ഇട്ടശേഷം സ്യൂട്ട്കെയ്സും എടുത്തുകൊണ്ടു റിസപ്ഷൻ കൗണ്ടിൽ വന്നു. “ആരെങ്കിലും അന്വേഷിച്ചോ?” പുഷ്പരാജ് റിസപ്ഷനിസ്‌റ്റിനോടു ചോദിച്ചു. " സാർ പോയി ഒരു മണിക്കൂർ കഴിഞ്ഞ് ഒരാൾ വിളിച്ചു. പേരു പറഞ്ഞില്ല.'' അയാൾ പറഞ്ഞു. “ഇനി വിളിച്ചാൽ ഞാൻ മുറിയിലുണ്ട്. അങ്ങോട്ടു കണക്ഷൻ തന്നാൽ മതി.'' “ശരി.'' പുഷ്പരാജ് സ്റ്റെയർകെയ്സ് ചവിട്ടി മുകളിലെത്തി. തന്നെ ആരോ പിന്തുടരുന്നുണ്ട് പുഷ്പരാജിന് ഉറപ്പായി. "ആരായിരിക്കും അയാൾ?” താൻ ഇങ്ങോട്ടു പോന്ന വിവരം ബോംബെ ഹെഡ്ക്വാർട്ടേഴ്സിൽ അറിഞ്ഞിട്ടില്ല. അറിയിക്കാതെയാണ് പോന്നത്. ഇനി അഥവാ ആരെങ്കിലും അന്വേഷിച്ചാൽക്കൂടി ചീഫ് ബാനർജി ഒഴികെ ആർക്കും അറിയില്ല. ബാനർജിയോട് ആരും അന്വേഷിക്കുകയുമില്ല. അദ്ദേഹം പറയത്തുമില്ല. ഏതായാലും ഒരു കാര്യം തീർച്ചയായി. തന്നെ ആരോ പിൻതുടരുന്നുണ്ട്. അനുഗമിക്കുന്ന ആൾക്ക് ആറുവിരൽ ഉള്ള കൈത്തലം ഉണ്ട്.