ഈജിപ്ഷ്യൻ മിത്തോളജിയും സൈബർക്രൈമും ഡാർക്ക്‌വെബ്ബും ഡീപ് വെബ്ബും കൊലപാതകങ്ങളും കുറ്റാന്വേഷണവും ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലർ. ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളിഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്‌കാരമാണ് ഡാർക്ക് നെറ്റ്. ഡിജിറ്റൽ അധോലോകമായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടനകളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക്‌വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊപ്പം പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം.