മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാന്‍ ആയിരുന്നിട്ടുകൂടി, സ്ഥലങ്ങളെയോ എടുപ്പുകളെയോ അവയുടെ ഫോട്ടോഗ്രാഫിക് താരുണ്യത്തിലല്ല അയാള്‍ കാണുന്നത്. ചരിത്രത്തിന്റെ ഉറപ്പുള്ള പല എടുപ്പുകള്‍ക്കു ചുറ്റും ഇങ്ങനെ വേണു നടക്കുന്നുണ്ട്. അത് ഹാലേബീഡിലെ ഹൊയ്‌സാലേശ്വരക്ഷേത്രമോ ബദാമിയിലെ കില്ല മസ്ജിദോ ആയിരിക്കാം. എന്നാല്‍ അത്ര ഉറപ്പില്ലാത്ത ജീവിതങ്ങള്‍. ഹാവേരിക്കടുത്ത രുദ്രപ്പ, ബിജാപ്പൂരിലെ കുതിരക്കാരന്‍ യൂസഫ്, കുതിര കാജല്‍ ഇതൊക്കെയാണ് വേണു തിരയുന്ന സ്ഥലങ്ങള്‍. -കമല്‍റാം സജീവ്
ചലച്ചിത്രഛായാഗ്രാഹകനും സംവിധായകനുമായ വേണുവിന്റെ യാത്രാവിവരണങ്ങളും ചിത്രങ്ങളും