കെയര്ടേക്കറുടെ ജോലിക്കായി ആലങ്ങാട് മനയില് എത്തിയ വിഷ്ണുദത്തനെ എതിരേറ്റത് അദ്രൂശ്യമായ ശക്തിയുടെ രൗദ്ര പ്രഭാവമായിരുന്നു! പ്രഥമ രാത്രിയില് തന്നെ വിഷ്ണുദത്തന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് അവള് വന്നു രുദ്രയെന്ന ദേവാംഗന! കനലുകള് എരിയുന്ന അവളുടെ മിഴികളില് കണ്ടത് രക്തദാഹമായിരുന്നു... മാസ്മര ശക്തിയാര്ന്ന അവളുടെ നയനങ്ങള്ക്കു മുന്നില് വിഷ്ണു പതറി! രുദ്രമയമാര്ന്ന ചുണ്ടുകള് അടുത്തെത്തിയതോടെ ഭയത്തിന്റെ അലകള് ദേഹമാസകലം പടരുന്നത് അയാളറിഞ്ഞു... പക്ഷേ, തനിക്കു ജീവിക്കാന് ഈ തൊഴില് അനിവാര്യമാണെന്ന തിരിച്ചറിവ് സധൈര്യം അവളെ നേരിടനുള്ള കഴിവ് വിഷ്ണുവിന് നല്കി. ദ്രൂഢനിശ്ചയത്തോടെ അചഞ്ചലമായ മനസ്സോടെ തന്റെ മുന്നില് ഉറച്ചു നിന്ന വിഷ്ണുദത്തനെ രുദ്ര നിമിഷങ്ങളോളം നോക്കി നിന്നു... അസാധാരണമായ, ആര്ക്കും നിര്വചിക്കാനാവാത്ത ഒരു സൗഹ്രൂദത്തിന്റെ തുടക്കമായിരുന്നു അത്..