രണ്ട് സഹസ്രാബ്ദത്തോളം പഴയ ഒരു കാലത്തെ സാഹിത്യത്തില്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാരം ചെറുതല്ല. അതിശുഷ്‌കമായ ചരിത്രത്തെളിവുകള്‍ മാത്രമാണ് ആ കാലഘട്ടത്തെക്കുറിച്ചുള്ളത്. പിന്നെ ഏറെ നിറം കലര്‍ത്തിയ കുറേ കെട്ടുകഥകളും കുറേ പ്രാചീനഗ്രന്ഥങ്ങളും… എന്നാല്‍ അത്തരം അടിസ്ഥാന വിവരങ്ങള്‍ മാത്രം വെച്ച് ഭാവനയുപയോഗിച്ച് ഒരു കാലഘട്ടത്തെ പുന:സൃഷ്ടിക്കുകയാണ് മനോജ് കുറൂറിന്റെ നോവല്‍ നിലം പൂത്തു മലര്‍ന്ന നാള്‍.
ഇന്നത്തെ പശ്ചിമ തമിഴ്‌നാടും മധ്യകേരളവും ഉള്‍പ്പെട്ട കഥാപ്രദേശമാണ് നോവലിലേത്. വിശപ്പും കാമനകളും ചതിയും അതിജീവനത്വരയും മനുഷ്യന് എക്കാലവും ഒരുപോലെയാണെന്നൊരു പാഠം കൂടി മനോജ് ഈ നോവലിലൂടെ നല്‍കുന്നു. ദ്രാവിഡത്തനിമയുള്ള ഒരു നോവല്‍ അനുഭവം തന്നെയാണ് നിലം പൂത്തു മലര്‍ന്ന നാള്‍.
നോവലിന്റെ മുന്നുരയായി തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. ”എഴുതിയവനേക്കാള്‍ കൂടുതല്‍ അടുപ്പം എനിക്കുണ്ടെന്ന് തോന്നിപ്പിക്കുന്ന ഇതുപോലുള്ള കൃതികള്‍ വളരെ അപൂര്‍വ്വമാണ്. ഖസാക്കിന്റെ ഇതിഹാസവും തട്ടകവും പോലെ വളരെ ചുരുക്കം കൃതികളില്‍ മാത്രമേ ഇത്രയും അടുപ്പം എനിക്ക് തോന്നിയിട്ടുള്ളൂ” മലയാളത്തിന്റെ മൊഴിക്കരുത്തും പഴമ്പെരുമയും ഒരുപോലെ എടുത്തുകാട്ടുന്ന നോവലാണ് നിലം പൂത്തു മലര്‍ന്ന നാള്‍. ദ്രാവിഡപദങ്ങള്‍ മാത്രമുപയോഗിച്ച് നൂറ്റാണ്ടുകള്‍ മുമ്പുള്ള മലയാണ്മയുടെ കഥ പറയാനുള്ള സാര്‍ത്ഥകമായ ഈ ശ്രമം നമ്മുടെ ചരിത്രത്തിലേക്കെന്നപോലെ ഭാഷാചരിത്രത്തിലേക്കുമുള്ള യാത്രയാണ്. അക്ഷരമണ്ഡലം പദ്ധിതിയിലൂടെയാണ് ഈ കൃതി പുറത്തിറങ്ങിയിരിക്കുന്നത്. (കട : ഡി സി ബുക്സ് പോർട്ടൽ )
Format:
Pages:
215 pages
Publication:
2015
Publisher:
DC Books
Edition:
1
Language:
mal
ISBN10:
8126464046
ISBN13:
9788126464043
kindle Asin:
B01N2VIE0O
നിലം പൂത്തു മലർന്ന നാൾ | Nilam Poothu Malarnna Naal