മനസ്സിൽ പ്രേമമില്ലാത്തവർക്ക് മഴവില്ലുകൾ കാണാൻ കഴിയില്ല. എല്ലാവിധ പ്രണയവും കെ ആർ മീരയുടെ പ്രണയ നോവൽ
എൻറെ ഉയിര് ഉരുകി. ഉടലാകട്ടെ. വസന്തർത്തുവിൽ ഏഴിലം പാലപോലെ മദിച്ചുപുത്തു. കാതിനുള്ളിൽ ഒരു കുയിൽ കുഹുരവം മുഴക്കി. എൻ്റെ കാതടഞ്ഞു. എന്റെ ആനന്ദം എന്നെത്തന്നെ മത്തുപിടിപ്പിച്ചു. അയാളെ നോക്കാൻ എനിക്കു കഴിഞ്ഞില്ല. നോക്കിയാൽ സ്വപനം മുറിഞ്ഞാലോ എന്നു ഭയന്നു. ഞാൻ സൂര്യകുണ്ഡിൻ്റെ കൈവരിക്ക് അടുത്തേക്കു ചെന്നു. അങ്ങനെ നിന്നു നോക്കിയപ്പോൾ ഞാൻ മഴവില്ലുകൾ കണ്ടു. തെറിക്കുന്ന ഓരോ തുള്ളിയിലും പേടിതോന്നുന്നത്ര മഴവില്ലുകൾ. പുറത്തു ഹേമന്തവും അകത്തു വസന്തവുമായി എന്റെ പ്രജ്ഞ ആടിയുലഞ്ഞു.