പുരുഷയൗവനത്തിന്റെ ബാലിശമെങ്കിലും തീവ്രമായ ഏകാന്തതയെ എഴുതുന്നു നിതിന്റെ പുസ്തകം 2. പൊറ്റാളിൽ ചെറുപ്പക്കാരുടെ ജീവിതം സൗഹൃദവും കളിയും സിനിമയും തൊഴിലിടവുമായി മുന്നോട്ടുപോകുമ്പോൾ, അകമേ കാഫ്ക നിതിനോടു സംസാരിക്കുന്നു. ഇതു സവിശേഷമാണ്. ഗുസ്താഫ് യനോഹ് എന്ന കവി, കാഫ്കയുടെ കൂടെയുള്ള നടത്തങ്ങളിലെ സംഭാഷങ്ങൾ പിന്നീട് ഒരു പുസ്തകമായി എഴുതുകയായിരുന്നു. നിതിൻ ആ പുസ്തകത്തിന്റെ വായനക്കാരനാകുമ്പോൾ ലോകം അവനെ ചവിട്ടിക്കടന്നുപോകുകയും കാഫ്ക അവനൊപ്പം നടക്കുകയും ചെയ്യുന്നു. ജേണലിന്റെ ആഖ്യാനഘടനയുള്ള ഈ നോവൽ യൗവനത്തിന്റെ ചടുലവും ഹ്രസ്വവുമായ ഒരു വിശേഷ ഘട്ടത്തിന്റെ അനുഭൂതികൾ പകരുന്നു.