“നാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെയെല്ലാം ശിഥിലമാക്കുന്ന ജീവിതാവസ്ഥകളാണ് ശബ്ദങ്ങളിൽ മുഴങ്ങുന്നത്. നമ്മുടെ സംസ്കാരം ഒരു സ്ഫോടനംകൊണ്ടു തകർക്കുവാൻ പോന്ന കരുത്ത് അതിലെ രംഗങ്ങൾക്കുണ്ട്. ആത്മഹത്യയിൽക്കൂടിപ്പോലും രക്ഷനേടുവാൻ കഴിയാതെ ജീവിതം അനുഭവിച്ചുതീർക്കുവാൻ വിധിക്കപ്പെട്ട ഒരനാഥനിൽ നമ്മുടെ മൂല്യവ്യവസ്ഥകളെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നാം ശബ്ദങ്ങളെ ഭയപ്പെടുന്നത് അത് നമ്മുടെതന്നെ തകരുന്ന ശബ്ദങ്ങളായതുകൊണ്ടാണ്.”