എന്താണ് മുതൽ? അതിന് അനേക രൂപങ്ങളുണ്ട്. ഒരാൾക്ക് മുതലായിരിക്കുന്നത് മറ്റൊരാൾക്ക് അങ്ങനെയല്ല. ഒരു കാലഘട്ടത്തിൽ മുതലായിരിക്കുന്നത് മറ്റൊരിക്കൽ അങ്ങനെയല്ല, മുതലായി നിലനിൽക്കണമെന്നില്ല. ഒരു ദേശത്ത് മുതലായി കണക്കാക്കപ്പെടുന്നത് മറ്റൊരിടത്ത് ഒന്നുമേയായിരിക്കില്ല. പാറക്കഷണങ്ങളിലും കക്കത്തൊണ്ടിലും തുടങ്ങി ക്രിപ്‌റ്റോ ഭാഷയിലുള്ള ഡാറ്റാബേസിലെത്തി നിൽക്കുന്ന പലരൂപിയായ മുതലിന്റെ വിപുലവും വിചിത്രവുമായ ചരിത്രവർത്തമാനങ്ങൾ കഥയെഴുത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തോടെ നെയ്‌തെടുത്തിരിക്കുന്ന വിസ്മയകരമായ നോവൽ. കരിക്കോട്ടക്കരി, പുറ്റ് എന്നീ നോവലുകൾക്കു ശേഷം വിനോയ് തോമസിന്റെ മറ്റൊരു മുതൽ.