കേശവദേവിന്റെ മനുഷ്യദര്‍ശനത്തെ സമ്പൂര്‍ണ്ണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയില്‍നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകര്‍ന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിര്‍ക്കുന്നവര്‍ക്കുപോലും ഓടയില്‍നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയര്‍ത്തി നില്ക്കുന്നു.