ഉപജാപങ്ങളില്‍നിന്ന് ഉടലെടുത്ത അടിസ്ഥാനരഹിതങ്ങളായ ഐതിഹ്യങ്ങളാലും ആരോപണങ്ങളാലും അപ്പാടെ വികലമാക്കപ്പെട്ട ധന്യജീവിതകഥയെ വീട്ടില്‍നിന്നേ കേട്ടും ചരിത്രപാഠങ്ങള്‍ ഒത്തുനോക്കിയും പതിറ്റാണ്ടുകള്‍ അന്വേഷിച്ചും കിട്ടിയ അറിവിന്റെ വെളിച്ചത്തില്‍ യുക്തിഭദ്രമായി പുനഃസൃഷ്‌ടിച്ചിരിക്കുന്നു. യുഗപ്രഭാവനായ ഒരു സര്‍ഗ്ഗപ്രതിഭയെ സമൂഹഘടനയും ചരിത്രഗതിയും എവ്വിധമൊക്കെ വേട്ടയാടി എന്നതിന്റെ സാക്ഷ്യപത്രമാണിത്. അതോടൊപ്പം, ആ ധന്യാത്മാവ് സ്വജീവന്‍ പണയപ്പെടുത്തി ആയുരന്ത്യംവരെ നിര്‍ഭീകം കാത്ത മഹാദര്‍ശനം സരളസുന്ദരമായി അനാവൃതമാവുന്നു. അഞ്ചു നൂറ്റാണ്ടു മുന്‍പത്തെ കേരളീയ ജീവിതചിത്രം കണ്‍മുന്നില്‍ തെളിയുകയും ചെയ്യുന്നു.